Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sewage Pile

Idukki

പേ​രി​ൽ മാ​ലി​ന്യ​മു​ക്തം; മു​ല്ല​ക്കാ​ന​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് പ​രി​ഹാ​ര​മി​ല്ല

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മു​ല്ല​ക്കാ​ന​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ള്ളു​ന്ന മാ​ലി​ന്യ ശേ​ഖ​രം നാ​ട്ടു​കാ​ർ​ക്കും പ​ഞ്ചാ​യ​ത്തി​നും ത​ല​വേ​ദ​ന​യാ​കു​ന്നു.

മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ആ​രോ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​യി​ട്ട​ത് വി​വാ​ദ​മാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം​കൊ​ണ്ടാ​ണ് തീ​യ​ണ​ഞ്ഞ​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് വ​നാ​തി​ർ​ത്തി​യി​ൽ ത​ള്ളു​ന്ന​ത്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​ണ്. പു​തി​യ ഭ​ര​ണ​സ​മി​തി മു​ല്ല​ക്കാ​ന​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​രം നീ​ക്കം ചെ​യ്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

 

Latest News

Corehub Up